മുത്തലാഖ് വിഷയത്തിൽ ബിജെപിയെ കടന്നാക്രമിച്ച് ഒവൈസി | Oneindia Malayalam

2017-12-29 121

മുത്താലാഖ് വിഷയത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച എഐഎംഐഎം നേതാവ് അസാസുദ്ദീൻ ഒവൈസി. മുത്താലാഖ് ക്രിമിനൽ കുറ്റമാക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയിൽ നിന്ന് അകന്നു കഴിയുന്ന ഭാര്യ യശോദാ ബെന്നിനു നീതി കിട്ടണമെന്ന് ഒവൈസി അഭിപ്രായപ്പെട്ടു. മുത്തലാഖ് വിഷയമാണെങ്കിൽ ഗുജറാത്തിൽ നമ്മുടെ ഭാഭിക്കും നീതി വേണ്ടെയെന്നും ഒവൈസി ചോദിക്കുന്നുണ്ട്.മുത്തലാഖ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഒവൈസി ആരോപിക്കുന്നുണ്ട്. ഉടൻ തന്നെ എതിർപ്പുമായി ഒവൈസിയും , ഭാതൃഹരകി മഹ്താബും രംഗത്തെത്തിയിരുന്നു.ബില്ലിനെതിരെ എതിർപ്പുമായി പ്രതിപക്ഷ പാർ‌ട്ടികൾ രംഗത്തെത്തിയപ്പോൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൂടിയായ എജെ അക്ബറിനെ രംഗത്തിറക്കിയാണ് ബിജെപി ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ചത്. മുത്താലാഖ് വിഷയത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച എഐഎംഐഎം നേതാവ് അസാസുദ്ദീൻ ഒവൈസി. മുത്താലാഖ് ക്രിമിനൽ കുറ്റമാക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയിൽ നിന്ന് അകന്നു കഴിയുന്ന ഭാര്യ യശോദാ ബെന്നിനു നീതി കിട്ടണമെന്ന് ഒവൈസി അഭിപ്രായപ്പെട്ടു. മുത്തലാഖ് വിഷയമാണെങ്കിൽ ഗുജറാത്തിൽ നമ്മുടെ ഭാഭിക്കും നീതി വേണ്ടെയെന്നും ഒവൈസി ചോദിക്കുന്നുണ്ട്.